സ്വാതന്ത്ര്യദിനം മമത റിപ്പബ്ലിക് ദിനമാക്കി മാറ്റി!

കൊല്‍ക്കത്ത| WEBDUNIA|
PTI
PTI
പശ്ചിമ ബംഗാളിനെ അടിമുടി മാറ്റും എന്നാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാഗ്ദാനം. സ്വാതന്ത്ര്യദിനത്തില്‍ ബംഗാളികള്‍ അത് അനുഭവിച്ചറിഞ്ഞു. സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ മുഖ്യവേദി മമത മാറ്റിയതോടെയാണിത്.

സര്‍ക്കാര്‍ ആസ്ഥാനമായ റൈറ്റേഴ്സ് ബില്‍ഡിംഗില്‍ ആണ് 1948 മുതല്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നടന്നുവരുന്നത്. എന്നാല്‍ ഇത്തവണ മമതയുടെ നിര്‍ദ്ദേശപ്രകാരം ആഘോഷങ്ങള്‍ നഗരഹൃദയമായ റെഡ് റോഡിലേക്ക് മാറ്റുകയായിരുന്നു.

റൈറ്റേഴ്സ് ബില്‍ഡിംഗില്‍ ആഘോഷം നടക്കുമ്പോള്‍ നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും മാത്രമേ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഈഡന്‍ ഗാര്‍ഡന് സമീപമുള്ള റെഡ് റോഡില്‍ ചടങ്ങ് നടക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കും അത് വീക്ഷിക്കാം. റിപ്പബ്ലിക് ദിനമായ ജനുവരി 26-ന് ഇവിടെയാണ് ആഘോഷങ്ങള്‍ നടക്കാറുള്ളത്.

അങ്ങനെ ഇതാദ്യമായി കൊല്‍ക്കത്ത മുഴുവന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :