അന്‍സാരിയോടും തൃണമൂലിന് മമതയില്ല!

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PTI
PTI
രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഇതിന് പിന്നാലെ യുപിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി ഹമീദ് അന്‍സാരിയെയും പിന്തുണയ്ക്കേണ്ടതില്ലെന്ന് തൃണമൂല്‍ തീരുമാനിച്ചു.

ഉപരാഷ്ട്രപതിയായി അന്‍സാരിക്ക് ഒരവസരം കൂടി നല്‍കാനാണ് യുപിഎ ആലോചിക്കുന്നത്. എന്നാല്‍ ലോക്പാല്‍ വിഷയത്തില്‍ രാജ്യസഭയില്‍ അന്‍സാരി സ്വീകരിച്ച നിലപാടുകളാണ് മമതാ ബാനര്‍ജിയെ ചൊടിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണറും മഹാത്മാ ഗാന്ധിയുടെ പൌത്രനുമായ ഗോപാല്‍കൃഷ്ണ ഗാന്ധി, എഴുത്തുകാരി കൃഷ്ണ ബോസ് എന്നിവരില്‍ ആരെയെങ്കിലും ഉപരാഷ്ട്രപതിയാക്കണം എന്നാണ് മമതയുടെ ആവശ്യം.

പ്രണബിനെയും പി എ സാങ്മയെയും പിന്തുണയ്ക്കാതെ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തൃണമൂലിന്റെ തീരുമാനം എന്നറിയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :