സിംഗൂര്‍: മമതയ്ക്ക് കനത്ത തിരിച്ചടി

കൊല്‍ക്കത്ത| WEBDUNIA|
PTI
PTI
സിംഗൂര്‍ ഭൂമി വിഷയത്തില്‍ മമതാ ബാനര്‍ജി സര്‍ക്കാരിന് കനത്ത തിരിച്ചടി. സിംഗൂര്‍ ഭൂനിയമം ഭരണഘടനപരമായി നിലനില്‍ക്കുന്നതല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി വിധിക്കുകയായിരുന്നു. ടാറ്റ നല്‍കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ് വന്നിരിക്കുന്നത്.

സിംഗൂര്‍ ഭൂമി തിരിച്ചെടുക്കാനുള്ള തീരുമാനം ഹൈക്കോടതി സിംഗിള്‍ ബഞ്ച് ആണ് ശരിവച്ചത്.

കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് നാനോ കാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ടാറ്റ പാട്ടത്തിനെടുത്ത ഭൂമി സംബന്ധിക്കുന്നതാണ് സിംഗൂര്‍ ഭൂനിയമം. പാട്ടത്തിനെടുത്ത ഭൂമി കര്‍ഷകന് തിരികെ നല്‍കുവാനായി മമത സര്‍ക്കാര്‍ ആണ് ഈ നിയമം കൊണ്ടുവന്നത്. നിയമം ഭരണഘടനപരമായി നിലനില്‍ക്കുന്നതാണെന്നാണ് നേരത്തെ വന്ന കോടതി ഉത്തരവ്. ഇതിനെതിരെയാണ് ടാറ്റ ഹൈക്കോടതിയെ സമീപിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :