രാഷ്ട്രപതി: ദീദിയുടെ മമത തേടി സാങ്മയെത്തി

കൊല്‍ക്കത്ത| WEBDUNIA|
PRO
PRO
തന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തിന് പിന്തുണ തേടി മുന്‍ ലോക്സഭാ സ്പീക്കര്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയെ കണ്ടു. റൈറ്റേഴ്സ് ബില്‍ഡിംഗില്‍ വച്ചാണ് മുഖ്യമന്ത്രി മമതയും സാങ്മയും തമ്മിലുള്ള നിര്‍ണ്ണായക കൂടിക്കാഴ്ച നടന്നത്. സാങ്മയെ കാണാന്‍ മമത നേരത്തെ വിസമ്മതം പ്രകടിപ്പിച്ചിരുന്നു.

കൂടിക്കാഴ്ച നന്നായിരുന്നു എന്നും ശുഭപ്രതീക്ഷയോടെയാണ് താന്‍ മടങ്ങുന്നതെന്നുമാണ് സാങ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതേസമയം രാഷ്ട്രപതി തെരഞ്ഞെടുപ്പ് വിഷയത്തില്‍ മമത ഇതുവരെ മനസ്സ് തുറന്നിട്ടില്ല. യു പി എ സ്ഥാനാര്‍ഥി പ്രണബ് മുഖര്‍ജിക്ക് പകരം പ്രതിപക്ഷ സ്ഥാനാര്‍ഥി സാങ്മയെ പിന്തുണയ്ക്കാന്‍ അവര്‍ തയ്യാറാകുമോ എന്ന് വ്യക്തമായിട്ടില്ല. സാങ്മയ്ക്ക് മമതയുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :