മുംബൈ|
JOYS JOY|
Last Modified വ്യാഴം, 11 ജൂണ്‍ 2015 (14:01 IST)
സ്വവര്‍ഗപ്രേമം പ്രമേയമായ പരസ്യചിത്രം വൈറലാകുന്നു. വസ്ത്ര നിര്‍മ്മാതാക്കളായ ‘അനൂക്’ തയ്യാറാക്കിയ പരസ്യചിത്രത്തിലാണ് സ്വവര്‍ഗപ്രണയം പ്രമേയമായത്. ‘ദി വിസിറ്റ്’ എന്ന് പേരിട്ടിരിക്കുന്ന പരസ്യചിത്രത്തിന് കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ രണ്ടു ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.
ഇ - കൊമേഴ്‌സ് വെബ്‌സൈറ്റായ മൈന്ത്രയിലൂടെ വിതരണം ചെയ്യപ്പെടുന്നതാണ് ഈ ബ്രാന്‍ഡ്. മാതാപിതാക്കളെ കാണുന്നതിനു വേണ്ടി പോകുന്നതിനായി ഒരു യുവതിയും കൂട്ടുകാരിയും തയ്യാറെടുക്കുകയാണ് പരസ്യത്തില്‍.
വസ്ത്രം മാറി മാതാപിതാക്കളെ കാണാന്‍ പോകാന്‍ തയ്യാറെടുക്കുന്നതിനിടയില്‍ ഇരുവരും സുഹൃത്തുക്കള്‍ മാത്രമല്ലെന്നും പ്രണയിനികള്‍ ആണെന്നും ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. സ്വവര്‍ഗപ്രണയം ഇന്ത്യയില്‍ നിയമവിധേയമല്ല. അതേസമയം, തങ്ങളുടെ പരസ്യചിത്രത്തില്‍ സ്വവര്‍ഗപ്രണയമല്ല പ്രധാനവിഷയമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍, പരസ്യം ഈ രീതിയിലാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്.