അവധികാലം ആഘോഷിക്കാന്‍ ഗോവയിലെത്തിയ യുവതികളെ ബലാത്സംഗത്തിനിരയാക്കി

ന്യൂഡല്‍ഹി| Last Modified വ്യാഴം, 4 ജൂണ്‍ 2015 (16:07 IST)
അവധികാലം ആഘോഷിക്കാനായി ഗോവയിലെത്തിയ രണ്‌ട്‌ യുവതികളെ അഞ്ചു യുവാക്കള്‍ ചേര്‍ന്നു മാനഭംഗപ്പെടുത്തി. സംഭവത്തില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

പോലീസ് വേഷത്തില്‍ എത്തിയ അക്രമിസംഘം വാഹന പരിശോധനയ്ക്കാണെന്ന വ്യാജേന പെണ്‍കുട്ടികള്‍ സഞ്ചരിച്ച ടാക്‌സി തടഞ്ഞുനിറുത്തുകയും ഒരു ഹോട്ടലിലെത്തിച്ച്
മാനഭംഗത്തിനിരയാക്കുകയുമായിരുന്നു. ടാക്‌സി ഡ്രൈവര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ നടത്തിയ തെരച്ചിലിലാണ്‌ പെണ്‍കുട്ടികളെ കണെ്‌ടത്തിയത്‌.

സംഭവത്തില്‍ ത്രാവോര്‍ ജോസഫ്‌, ജീവന്‍ പവാര്‍, കമലേഷ്‌ ചൌധരി, അജയ്‌ കുമാര്‍ കുസ്വാ, നാദിം സയിദ്‌ എന്നിവരെയാണ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :