സെക്സിനിടെ അയല്‍വാസികള്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ ശബ്ദമുണ്ടാക്കിയ യുവതിക്ക് തടവ്

ലണ്ടന്‍| Last Modified ചൊവ്വ, 2 ജൂണ്‍ 2015 (16:17 IST)
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ അയല്‍വാസികള്‍ക്ക്‌ ശല്യമുണ്ടാവുന്ന രീതിയില്‍ അട്ടഹസിച്ച യുവതിക്ക്‌ രണ്ടാഴ്‌ച തടവ്‌.ഗെമ്മാ വെയില്‍ എന്ന 23 കാരിക്കാണ്‌ തടവ് ശിക്ഷ ലഭിച്ചത്. സംഭവത്തില്‍
അയല്‍വാസിയായ ഗസാല ബീബി എന്ന 40 കാരിയാണ് ഗെമ്മായ്ക്കെതിരെ പരാതി നല്‍കിയത്.

ബിര്‍മ്മിംഗ്‌ഹാമിലെ സ്‌മാള്‍ഹീത്തിലാണ് സംഭവം. 2015 ജനുവരി 29 ന്‌ രാവിലെ അഞ്ച്‌ മണിക്ക്‌ തങ്ങള്‍ ഉണര്‍ന്നത്‌ ഗെമ്മയുടെ ഒച്ച കേട്ടാണെന്ന്
ഗസാല ബീബി ബിര്‍മ്മിംഗ്‌ഹാം സിറ്റി കൗണ്‍സിലിനെ അറിയിച്ചു. സംഭവത്തില്‍ ഗെമ്മയ്‌ക്ക് അല്‍പ്പം പോലും കുറ്റബോധമില്ലെന്ന്‌ നിരീക്ഷിച്ച കോടതി അവര്‍ക്ക്‌ ഉടനടി തടവുശിക്ഷ നല്‍കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :