സ്ഫോടനത്തിന് ദാവൂദിന്റെ സഹായം?

മുംബൈ| WEBDUNIA|
PRO
ജൂലൈ 13 ന് മുംബൈയില്‍ നടന്ന സ്ഫോടന പരമ്പരയ്ക്ക് ദാവൂസ് ഇബ്രാഹിമിന്റെ സഹായമുണ്ടായിരുന്നോ? സ്ഫോടനത്തിനു ശേഷം ദാവൂദിന്റെ കേന്ദ്രങ്ങളിലേക്ക് പാകിസ്ഥാന്‍, സൌദി അറേബ്യ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വന്ന ഫോണ്‍ കോളുകളാണ് ഈ സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്.

സ്ഫോടനത്തില്‍ മുംബൈയിലെ ഗുജറാത്തി സമൂഹത്തെയാണ് ലക്‍ഷ്യമിട്ടത് എന്ന സംശയവും ഉയരുന്നുണ്ട്. 2008-ലെ ഗുജറാത്ത് സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുജീബ് ഷെയ്ക്ക്, അബു ഫൈസല്‍ എന്നീ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ക്ക് മുംബൈ സ്ഫോടനവുമായും അടുത്ത ബന്ധമുണ്ടെന്നാണ് കരുതുന്നത്.

ഇവര്‍ക്ക് രാമജന്‍‌മഭൂമി-ബാബറി മസ്ജിദ് വിധി പറഞ്ഞ അലബാദ് ഹൈക്കോടതിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയുണ്ടായിരുന്നു എന്ന് സൂചനയുണ്ട്. ഗോധ്ര സംഭവത്തിനു ശേഷം മുസ്ലീങ്ങള്‍ ആക്രമിക്കപ്പെട്ടതിനാല്‍ മോഡി സര്‍ക്കാരിനെതിരെയും ആക്രമണ പദ്ധതി ആവിഷ്കരിച്ചിരുന്നു എന്നും കരുതുന്നു.

ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഗുജറാത്തിലെ പ്രധാന നഗരങ്ങളിലും ശക്തമായ ആക്രമണം നടത്താന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തണം എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഇതിനിടെ, സ്ഫോടനത്തില്‍ മരിച്ച ഒരാളുടെ ശരീരത്തില്‍ ഇലക്‍ട്രിക് വയറുകള്‍ കണ്ടെത്തിയത് ചാവേര്‍ ആക്രമണമാണ് നടന്നതെന്ന സംശയം ഉയര്‍ത്തിയിരിന്നു. എന്നാല്‍, പരിശോധനയില്‍ അത് വയര്‍ അല്ല സ്ഫോടനത്തില്‍ ചിതറി തെറിച്ച ലോഹ ചീള് ആണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :