ഗുജറാത്ത് എന്‍ഡോസള്‍ഫാനെ അനുകൂലിക്കുന്നു!

മുംബൈ| WEBDUNIA|
PRO
PRO
മഹാവിപത്തിന് കാരണമാകുന്ന എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്ന് കേരളം മുറവിളികൂട്ടുന്നതിനിടെ ഗുജറാത്തില്‍ നിന്ന് ഈ കീടനാശിനിയെ അനുകൂലിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നു. ഗുജറാത്ത്‌ ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്‌ധ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെന്ന ശ്രദ്ധേയമായ കണ്ടെത്തലാണ് വിദഗ്‌ധ സമിതി നടത്തിയിരിക്കുന്നത്.

നിരവധി വര്‍ഷങ്ങളായി എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചു വരുന്ന കര്‍ഷകരിലാണ് പഠനം നടത്തിയത്. എന്നാല്‍ ഇവര്‍ക്കൊന്നും ഈ കീടനാശിനി മൂലം യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളുമില്ല. കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യമുള്ള ഗുജറാത്തില്‍ 60 ലക്ഷത്തിലധികം കര്‍ഷകരാണുള്ളത്.

40 വര്‍ഷമായി ഇവിടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചുവരുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന വാദങ്ങള്‍ ഇവിടങ്ങളിലെ കര്‍ഷകര്‍ തള്ളിക്കളയുകയാണ്. ഇത്തരം വാദങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം നൂറു കണക്കിന് കര്‍ഷകര്‍ ഇവിടെ പ്രകടനം നടത്തിയിരുന്നു. ഇതെത്തുടര്‍ന്നാണ് സര്‍ക്കാര്‍ മുന്‍‌കൈയെടുത്ത് പഠനം നടത്തിയത്.

എന്‍ഡോസള്‍ഫാന്‍ ഉല്‍പാദിപ്പിക്കുന്ന ആങ്കലേശ്വറിലെയും ഭാവ്‌നഗറിലെയും കേന്ദ്രങ്ങള്‍ സമിതി സന്ദര്‍ശിച്ചിരുന്നു. മെഡിക്കല്‍ റെക്കോഡുകള്‍ കൂടി പരിശോധിച്ചശേഷമാണ്‌ സമിതി എന്‍ഡോസള്‍ഫാന്‍ അനുകൂലനിഗമനത്തിലെത്തിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :