സോണിയ ബീഹാര്‍ സന്ദര്‍ശിക്കുന്നു

പാട്ന| WEBDUNIA|
PTI
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ശക്തി പകരാന്‍ സോണിയ ഗാന്ധി ഇന്ന് ബീഹാര്‍ സന്ദര്‍ശിക്കുന്നു. ഗവര്‍ണര്‍ ഡി.വൈ. പാട്ടീല്‍, കേന്ദ്രമന്ത്രി പള്ളം രാജു, കിഷന്‍ഗഞ്ച്‌ എംപി അസ്‌രറുള്‍ ഹഖ്‌ എന്നിവരും പങ്കെടുക്കും.

അലിഗഡ്‌ മുസ്ലീം സര്‍വകലാശാലയുടെ കിഷന്‍ഗഞ്ച്‌ ശാഖയ്ക്ക്‌ സോണിയ ഇന്നു തറക്കല്ലിടും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ കോണ്‍ഗ്രസ്‌ വിജയിച്ച രണ്ടു ലോക്സഭാ മണ്ഡലങ്ങളില്‍ ഒന്നാണ്‌ കിഷന്‍ഗഞ്ച്‌.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും സഖ്യത്തിലേക്ക്‌ നീങ്ങുന്നതായുള്ള സൂചനകള്‍ക്കിടെ ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനങ്ങള്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ നടത്തുമോയെന്നും രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :