ജനങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്നു; സോണിയ ഗാന്ധി

ന്യൂഡല്‍ഹി| WEBDUNIA|
PTI
ജനങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്നെന്നും പാര്‍ട്ടി വലിയ പ്രതിസന്ധിയെ നേരിടുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.

എംപിമാരുടെ യോഗത്തിലായിരുന്നു സോണിയയുടെ പരാമര്‍ശം. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഏറ്റ കനത്ത പരാജയം നിരാശാജനകമാണ്. പാര്‍ട്ടി കൈക്കൊണ്ട നല്ല നയങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനായില്ലെന്നും സോണിയ യോഗത്തില്‍ പറഞ്ഞു.

വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ കാര്യമായ പ്രചാരണപരിപാടികള്‍ അനിവാര്യമാണെന്ന് സോണിയ പറഞ്ഞു. പാര്‍ട്ടി ചെയ്ത നല്ല കാര്യങ്ങള്‍ പ്രചാരണ പരിപാടികളിലൂടെ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് നേതാക്കളോട് സോണിയ ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :