റബര്‍ വിലയിടിവു കാരണമുണ്ടായിരിക്കുന്ന പ്രതിസന്ധിയും കസ്‌തൂരിരംഗന്‍ ശുപാര്‍ശകളുമായി ബന്ധപ്പെട്ട ആശങ്കകളും പരിഹരിക്കാന്‍ ഇടപെടുമെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് ഉറപ്പുനല്‍കി.
കര്‍ഷകര്‍ക്കു ദോഷകരമായ ശുപാര്‍ശകള്‍ നടപ്പാക്കില്ലെന്ന് സോണിയ ഗാന്ധി കേരളത്തിലെ എംപിമാര്‍ക്ക് ഉറപ്പ് നല്‍കി. റബറിന് 20% ഇറക്കുമതിത്തീരുവ ഏര്‍പ്പെടുത്താനുള്ള തീരുമാനം ധനമന്ത്രാലയം നടപ്പാക്കാതിരിക്കുന്നതു സ്ഥാപിത താല്‍പര്യക്കാരെ സംരക്ഷിക്കാനാണെന്ന് എംപിമാര്‍ കുറ്റപ്പെടുത്തി.
റബറിന്റെ വിലയിടിവു തടയണമെന്നും സ്വാഭാവിക റബറിന്റെ ഇറക്കുമതി തടയണമെന്നും ലോക്സഭയില്‍ പിടി തോമസ് എംപിയും ആവശ്യപ്പെട്ടു.