സൈനിക കോപ്ടര്‍ തകര്‍ന്ന് മേജര്‍മാര്‍ മരിച്ചു

നാസിക്| WEBDUNIA|
PRO
PRO
മഹാരാഷ്ട്രയിലെ നാസിക്കില്‍ ഒരു സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് രണ്ട് മേജര്‍മാര്‍ കൊല്ലപ്പെട്ടു. നാസിക്കിലെ ഒരു ജനവാസ കേന്ദ്രത്തിലാണ് കോപ്ടര്‍ തകര്‍ന്ന് വീണത്.

ഹെലികോപ്ടര്‍ തകര്‍ന്ന് വീണത് ആള്‍ത്താമസമില്ലാത്ത ഒരു വീടിനു മുകളില്‍ ആയതിനാല്‍ വന്‍ ദുരന്തം ഒഴിവായതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

രാവിലെ 9:15 ന് ആയിരുന്നു അപകടം നടന്നത്. ഹെലികോപ്ടര്‍ പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു. സൈനികര്‍ പരിശീലനത്തിനുപയോഗിക്കുന്ന ചീറ്റ ഹെലികോപ്ടറാണ് തകര്‍ന്ന് വീണത്. ഗോവയിലേക്കുള്ള സ്ഥിരം പറക്കലിനിടെയാണ് അപകടമുണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :