ഉള്ളി വ്യാപാരികള്‍ സമരത്തില്‍

നാസിക്| WEBDUNIA|
PRO
ഇന്ത്യയിലെ ഏറ്റവും വലിയ ഉള്ളി വ്യാപാര കേന്ദ്രമായ നാസിക്കില്‍ വ്യാപാരികള്‍ പണിമുടക്കുന്നു. ഉള്ളി ഒരു കിലോഗ്രാമിന് പരമാവധി 40 രൂപ എന്ന നിലയ്ക്കേ വ്യാപാരം നടത്താവൂ എന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാണ് ഉള്ളി വ്യാപാരികളെ സമരത്തിലേക്ക് നയിച്ചിരിക്കുന്നത്.

ഇന്നും നാളെയുമാണ് സമരം നടത്തുന്നത്. കിലോഗ്രാമിന് 30 - 45 രൂപ വരെ നല്‍കിയാണ് ഉള്ളി വാങ്ങുന്നതെന്നും അതിനാല്‍ നഷ്ടം സഹിക്കാന്‍ കഴിയില്ല എന്നുമാണ് വ്യാപാരികളുടെ പക്ഷം.

രണ്ട് പ്രമുഖ ഉള്ളി വ്യാപാരികളുടെ വസതികളില്‍ ശനിയാഴ്ച റെയ്ഡ് നടത്തിയതിലും പ്രതിഷേധം ശക്തമാണ്. പൂഴ്ത്തിവയ്പ്പ് നടക്കുന്നുണ്ടോ എന്നറിയുന്നതിനായിരുന്നു റെയ്ഡ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :