മലേഗാവ് അഡീഷണല്‍ കളക്ടറെ ചുട്ടുകൊന്നു

മുംബൈ| WEBDUNIA|
WD
മലേഗാവ് അഡീഷണല്‍ ജില്ലാ കളക്ടര്‍ യശ്വന്ത് സോനവാനയെ റെയ്ഡ് നടത്തുന്നതിനിടെ മാഫിയാസംഘം ചുട്ടുകൊന്നു. മണ്ണെണ്ണയും ഡീസലും കരിഞ്ചന്തയില്‍ വില്‍ക്കുന്ന സംഘമാണ് കളക്ടറെ ചുട്ടുകൊന്നത്.

ചൊവ്വാഴ്ച നാസിക്കില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെ മലേഗാവിന് അടുത്തുള്ള മാന്‍‌മദില്‍ റെയ്ഡ് നടത്തുമ്പോഴാണ് മാഫിയാ സംഘം കളക്ടറെ വളഞ്ഞ് ശരീരത്ത് ഒഴിച്ച് കത്തിച്ചത്. അനധികൃതമായി പൂ‍ഴ്ത്തിവച്ചിരിക്കുന്ന എണ്ണ ശേഖരം കണ്ടെടുക്കാനായാണ് അഡീഷണല്‍ കളക്ടറും സംഘവും റെയ്ഡ് നടത്തിയത്.

മുന്‍‌കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള റെയ്ഡ് അല്ല നടന്നതെന്നാണ് സൂചന. അഡീഷണല്‍ കളക്ടര്‍ സംഭവസ്ഥലത്തുകൂടി കടന്നുപോകുമ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പെടുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് സഹായം തേടാതെ സഹായിക്കൊപ്പം കളക്ടര്‍ റെയ്ഡ് നടത്തുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :