നക്സല്‍ - മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ സുരക്ഷാകാര്യങ്ങളില്‍ ചില വീഴ്ചകള്‍ പറ്റിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം. പശ്ചിമബംഗാളില്‍ തിങ്കളാഴ്ച നടന്ന മാവോയിസ്റ്റ് ആക്രമണത്തെ ചിദംബരം ശക്തമായി അപലപിച്ചു.
ആവശ്യത്തിന് പൊലീസില്ലാത്തത് മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ പരാജയത്തിന് കാരണമായതായി ആഭ്യന്തരമന്ത്രി വിലയിരുത്തി. നക്സല്‍ - മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കേണ്ടതിനെ പറ്റി കൂടുതല്‍ ചിന്തിക്കേണ്ട സാഹചര്യം ഈ ആക്രമണം ഒരുക്കിത്തന്നതായി അദ്ദേഹം പറഞ്ഞു.
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഭാവിയില്‍ ഈ രീതിയിലുള്ള ആക്രമണങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ് മാവോയിസ്റ്റുകളെന്ന് ചിദംബരം പറഞ്ഞു.
"മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ ഞാന്‍ പങ്കുചേരുന്നു. സുരക്ഷാ വീഴ്ചയുടെ ലക്ഷണങ്ങളാണ് ഇതിലൂടെ കാണാനാകുന്നത്. സുരക്ഷാപാളിച്ചകള്‍ ഉണ്ടാകാതെ ഇത്തരം സാഹചര്യങ്ങള്‍ എങ്ങനെ മറികടക്കാം എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു” - ചിദംബരം പറഞ്ഞു.