സുബിന് മെഹ്തയുടെ സംഗീത പരിപാടി വേദിക്കു സമീപ പ്രദേശം തീവ്രവാദി ആക്രമണം
ശ്രീനഗര്‍|
WEBDUNIA|
Last Modified ശനി, 7 സെപ്റ്റംബര്‍ 2013 (15:50 IST)
PRO
പ്രശസ്ത സംഗീതജ്ഞന് സുബിന് മെഹ്ത സംഗീത പരിപാടി അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന വേദിയ്ക്ക് സമീപമുള്ള പ്രദേശത്തെ സിആര്‍പിഎഫ് ക്യമ്പിന് നേരെ തീവ്രവാദികള്‍ അക്രമണം. തീവ്രവാദി അക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. ഇതില്‍ രണ്ടുപേര്‍ തീവ്രാദികളും ഒരാള്‍ കാശ്മീരി പൗരനുമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
മെഹ്തയുടെ സംഗീത പരിപാടിയ്ക്കെതിരെ വിവിധ തീവ്രവാദി സംഘനടകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഷാലിമാര്‍ ബാഗിലാണ് സുബിന് മെഹ്ത പരിപാടി അവതരിപ്പിക്കുന്നത്. ഫീല്‍ ഓഫ് കാശ്മീര്‍ എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്.
104 രാജ്യങ്ങളില്‍ തത്സമയം പ്രക്ഷേപണം ചെയ്യാനിരിക്കുന്ന പരിപാടി കാണുന്നതിനായി കലാ സാംസ്ക്കാരിക രംഗത്തെ പ്രമുഖരും സിനിമാതാരങ്ങളും ബിസിനസ് മേഖലയിലെ പ്രമുഖരും എത്തുന്ന സാഹചര്യത്തില്‍ വന്‍സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അക്രമണത്തിന്റെ ഉത്തരവാദിത്ത്വം തീവ്രവാദി സംഘടനകളിലൊന്നും ഇതുവരെ ഏറ്റെടുത്തിട്ടില്ല.