രാജ്യസഭയിലെ വേദിയില്‍ സച്ചിന്റെ അരങ്ങേറ്റം

ന്യൂഡല്‍ഹി| WEBDUNIA|
PRO
പാര്‍ലിമെന്ററി കാര്യ സഹമന്ത്രി രാജീവ് ശുക്ലയ്‌ക്കൊപ്പം ഇളം നീല വരയന്‍ ഷര്‍ട്ടിലെത്തിയ പുതുമുഖത്തെക്കണ്ട് എല്ലാവരും ഒന്നുഞെട്ടി. കളിക്കളത്തില്‍ ആരാധനയോടെ നോക്കി കണ്ടിരുന്ന ക്രിക്കറ്റ് ദൈവമാണ് സഭയില്‍ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിനമെത്തിയത്. സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി സച്ചിനെ അഭിനന്ദിച്ചുകൊണ്ട് സ്വാഗതം ചെയ്തു.

ചൂട് പിടച്ച് നടക്കുന്ന സഭാ ചര്‍ച്ചകള്‍ സച്ചിന്‍ കൌതുകത്തോടെ വീക്ഷിച്ചു. ഭാര്യ അഞ്ജലി സന്ദര്‍ശക ഗ്യാലറിയിലുണ്ടായിരുന്നു. സച്ചിനെ കണ്ടയുടനെ സഭാ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ ഹാമിദ് അന്‍സാരി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ കിരീടം നേടിയ ടീം ഇന്ത്യക്കുള്ള ആശംസയും അറിയിച്ചു.

ബഹളത്തെ തുടര്‍ന്ന് ഇടയ്ക്ക് സഭ പത്ത്മിനുറ്റ് നിര്‍ത്തിയപ്പോള്‍ സഭാംഗങ്ങളെല്ലാം സച്ചിന് ഹസ്തദാനം നല്‍കി. തുടര്‍ന്ന് സച്ചിന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനടുത്തേക്ക് പോയി.കഴിഞ്ഞ ഏപ്രിലിലാണ് സച്ചിന്‍ ടെണ്ടുല്‍ക്കറെ രാജ്യസഭാംഗമായി തെരഞ്ഞെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :