സിബിഐ എന്നാല്‍ കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍‌വെസ്റ്റിഗേഷനല്ലെന്ന് ചിദംബരം

ന്യുഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 12 നവം‌ബര്‍ 2013 (12:56 IST)
PTI
എന്നാല്‍ കോണ്‍ഗ്രസ് ബ്യുറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അല്ലെന്നും കൂട്ടിലടച്ച തത്തയല്ലെന്നും കേന്ദ്ര ധനമന്ത്രി പി ചിദംബരം.

രാജ്യത്തെ സുപ്രധാന അന്വേഷണ ഏജന്‍സിയായ സിബിഐ സര്‍ക്കാരിന്റെ താല്‍പര്യം സംരക്ഷിക്കുന്ന ഏജന്‍സിയാണെന്ന ആരോപണത്തിനു മറുപടിയായിരുന്നു ഈ പ്രസ്താവന.

സിബിഐ നിസഹായയായ ഇരയാണെന്ന് ഭാവിക്കുകയാണെന്നും ചിദംബരം പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന സിബിഐയുടെ രാജ്യാന്തര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചിദംബരം.

കല്‍ക്കരി ഇടപാട് ഉള്‍പ്പെടെയുള്ള സുപ്രധാന കേസുകളില്‍ പരിഗണിക്കുന്ന സിബിഐയുടെ അന്വേഷണത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഈ വര്‍ഷമാദ്യമാണ് സുപ്രീം കോടതി സിബിഐയെ കൂട്ടിലടച്ച തത്തയോട് ഉപമിച്ചത്.

സിബിഐ എതിരാളികളെ ഒതുക്കാനും സര്‍ക്കാരിന്റെ താല്‍പര്യം സംരക്ഷിക്കാനുള്ള കോണ്‍ഗ്രസിന്റെ അന്വേഷണ ഏജന്‍സിയാണെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :