കല്‍ക്കരിപ്പാടം അഴിമതി: പ്രധാനമന്ത്രിയുടെ ഓഫീസ്‌ രേഖകള്‍ കൈമാറി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഹിന്‍ഡാല്‍കോയ്‌ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ സിബിഐയ്‌ക്ക് കൈമാറി. ഫയല്‍ കൈമാറിയെന്നും അതിന്റെ രസീതി സ്വീകരിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ്‌ വ്യക്‌തമാക്കി. ഇക്കാര്യത്തില്‍ എന്ത്‌ രേഖകള്‍ നല്‍കാന്‍ തയ്യാറാണെന്നും ഏത്‌ അന്വേഷണവും നേരിടാമെന്നും പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് പറഞ്ഞിരുന്നു.

ബിര്‍ളയുടെ ഉടമസ്‌ഥതയിലുള്ള ഒറീസയിലെ കല്‍ക്കരി ബ്‌ളോക്കിന്റെ പേരില്‍ പ്രധാനമന്ത്രി പ്രതിപക്ഷത്തിന്റെ കടുത്ത ആരോപണങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ നടപടികള്‍ നടന്നത്‌ ക്രമം അനുസരിച്ച്‌ തികച്ചും നിയമപരമായിട്ടായിരുന്നെന്ന മറുപടിയാണ്‌ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നല്‍കിയത്‌. കഴിഞ്ഞയാഴ്‌ച ബിര്‍ള, മുന്‍ കല്‍ക്കരി സെക്രട്ടറി പി സി പരേഖ്‌ എന്നിവര്‍ക്കെതിരേ എഫ്‌ഐആര്‍ റജിസ്‌റ്റര്‍ ചെയ്‌തത്‌ വിവാദത്തിന്‌ ആക്കം കൂട്ടുകയും ചെയ്‌തിരുന്നു.

താന്‍ ഗൂഡാലോചനയില്‍ പങ്കാളിയാണെങ്കില്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്ത പ്രധാനമന്ത്രിയും കുറ്റക്കാരനാണെന്ന്‌ പരേഖ്‌ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്‌ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ ബിജെപി ശക്‌തമായി രംഗത്ത്‌ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്കൊന്നും മറയ്‌ക്കാനില്ലെന്നും സിബിഐ യുടെ ഏത്‌ അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും പ്രധാനമന്ത്രിയും പ്രതികരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :