കല്‍ക്കരി ഇടപാടില്‍ ഒന്നും മറയ്ക്കാനില്ല; സിബിഐ അന്വേഷണത്തിന് തയാറെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
കല്‍ക്കരി ഇടപാടില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. താന്‍ നിയമത്തിന് അതീതനല്ലെന്നും കല്‍ക്കരി ഇടപാടില്‍ തനിക്കൊന്നും മറയ്‌ക്കാനില്ലെന്നും സിബിഐയെ നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്‌തമാക്കി. ചൈനയില്‍ നാലു ദിവസത്തെ സന്ദര്‍ശനത്തിന് പിന്നാലെ മടക്ക യാത്രയില്‍ വിമാനത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ബിര്‍ളയുടെ ഒറീസയിലെ കല്‍ക്കരി ബ്‌ളോക്കുകളുമായി ബന്ധപ്പെട്ട് ആഴ്‌ചകളായി വിവാദത്തിന്റെ നിഴലിലായിരുന്ന പ്രധാനമന്ത്രി ഇതാദ്യമായിട്ടാണ് പ്രതികരിച്ചത്. 2014 ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും പകപോക്കല്‍ രാഷ്‌ട്രീയം ആശങ്ക ജനിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കല്‍ക്കരി ഇടപാടില്‍ സര്‍ക്കാരിന്റെ മുന്‍ കല്‍ക്കരി സെക്രട്ടറി പി സി പരേഖും വ്യവസായിയും തമ്മില്‍ ക്രിമിനല്‍ ഗൂഡാലോച നടന്നതായി സിബിഐ ആരോപിച്ചിരുന്നു. പ്രാഥമിക റിപ്പോര്‍ട്ടില്‍ സിബിഐ പ്രധാനമന്ത്രിയുടെ പേര് പരാമര്‍ശിച്ചിരുന്നില്ലെങ്കിലും ഉത്തരവാദിത്വപ്പെട്ട വകുപ്പ് എന്ന് ചേര്‍ത്തിരുന്നു.
മന്‍മോഹന്‍ സിംഗിന്റെ അറിവോടെയാണ് ഇത് നടന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു. നിയമാനുസൃതമായിട്ടാണ് കാര്യങ്ങളെല്ലാം നടന്നതെന്നും ഈ ആഴ്‌ച ആദ്യം പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. ഈ വിവാദത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു.