സഹപ്രവര്‍ത്തകന്റെ ഭാര്യയുമായി അവിഹിതബന്ധം പുലര്‍ത്തിയ വ്യോമസേന ഉദ്യോഗസ്ഥനെ പുറത്താക്കി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 10 ജൂലൈ 2013 (14:33 IST)
PRO
സഹപ്രവര്‍ത്തകനായ സ്ക്വാഡ്രണ്‍ ലീഡറുടെ ഭാര്യയുമായി അവിഹിതബന്ധം പുലര്‍ത്തിയ കുറ്റത്തിന് ഫ്ളൈറ്റ് ലെഫ്‌റ്റനന്‍ഡ് ഇഷാന്ത് ശര്‍മ്മയെ വ്യോമസേനയില്‍ നിന്ന് പിരിച്ചുവിട്ടു.

സ്ക്വാഡ്രര്‍ ലീഡര്‍ പി നായരുടെ ഭാര്യയായിരുന്ന സ്ക്വാഡ്രണ്‍ ലീഡര്‍ അനന്ദിതാദാസുമായി ഇഷാന്ത് ശര്‍മ്മ അവിഹിത ബന്ധം പുലര്‍ത്തിയെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സേനയില്‍ നിന്നും ഇയാളെ പിരിച്ചുവിട്ടത്. ഒരു ചടങ്ങില്‍വച്ച് ഫ്ളൈറ്റ് ലെഫ്റ്റനന്‍ഡ് ഇഷാന്ത് ശര്‍മ്മയുമായി പരിചയപ്പെടുകയും അത് അവിഹിതബന്ധത്തിലേക്ക് വളരുകയും ചെയ്തു.

ഇതെച്ചൊല്ലി ഭാര്യയും ഭര്‍ത്താവും വഴക്കുണ്ടാകുകയും അനന്തിതാദാസ് അവസാനം ജീവനൊടുക്കുകയുമായിരുന്നു.
കഴിഞ്ഞ നവംബറില്‍ ജോധ്പൂരിലെ വസതിയില്‍ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട സംഭവം അന്വേഷിച്ച വ്യോമസേനാ കോര്‍ട്ട് ഒഫ് എന്‍ക്വയറി ശിക്ഷവിധിക്കുകയായിരുന്നു.

സഹപ്രവര്‍ത്തകനായ ഓഫീസറുടെ ഭാര്യയുടെ സ്നേഹം കവര്‍ന്നെടുക്കുക എന്നത് സേനയില്‍ ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :