തനിക്ക് മടുത്തയാളാണ് ഷറപ്പോവയുടെ കാമുകനെന്ന് സെറീന; ഭാര്യയും കുട്ടിയുമുള്ളയാളെ കാമുകനാക്കേണ്ട ഗതികേട് വന്നിട്ടില്ലെന്ന് ഷറപ്പോവ

ലണ്ടന്‍| WEBDUNIA|
PRO
ടെന്നീസിലെ സൂപ്പര്‍ താരങ്ങളായ സെറീനാ വില്യംസും മരിയ ഷറപ്പോവയും തമ്മിലുള്ള പോര് കളിക്കളത്തില്‍ നിന്നും വിട്ട് വ്യക്തിജീവിതത്തെയും പരസ്പരം ആക്രമിക്കുന്ന നിലവാരത്തിലെത്തിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. ഒരു അമേരിക്കന്‍ പെണ്‍കുട്ടിയെക്കുറിച്ചുള്ള സെറീനയുടെ വിവാദ കമന്റോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി അമിതമായി മദ്യപിച്ചിരുന്നതിനാലാണ് സ്കൂള്‍ വിദ്യാര്‍ത്ഥികളായ ഫുട്ബോള്‍ താരങ്ങള്‍ മാനഭംഗപ്പെടുത്തിയതെന്ന് പറഞ്ഞ സെറീനയ്ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. സെറീനയുടെ പ്രസ്താവനയ്ക്കെതിരെ മരിയ ഷറപ്പോവ പ്രതികരിക്കുകയായിരുന്നു. തന്റെ സ്വകാര്യ ജീവിതത്തിലെ സംഭവങ്ങള്‍ മറന്നുകൊണ്ട് മറ്റുള്ളവരെ വിമര്‍ശിക്കാന്‍ ഇറങ്ങരുതെന്നാണ് ഷറപ്പോവ ഓര്‍മ്മിപ്പിച്ചത്.

ഇത് സെറീനയെയും ചൊടിപ്പിച്ചു. ഖേദം പ്രകടിപ്പിച്ച സെറീന ഷബല്‍ഗേറിയന്‍ ടെന്നിസ് താരം ഗിഗോന്‍ഡിമിത്രോവുമായുള്ള പ്രണയബന്ധത്തെക്കുറിച്ചാണ് സെറീന ഒരു മാഗസിന്‍ അഭിമുഖത്തില്‍ തുറന്നടിച്ചു.സെറീനയുടെ മുന്‍ കാമുകനായിരുന്നു ഗിഗോര്‍ ആണ് ഷറപ്പോവയുടെ കാമുകന്‍. തനിക്ക് മടുത്ത അയാളാണ് ഇപ്പോള്‍ ഷറപ്പോവയുടെ കാമുകനെന്നാണ് സെറീന തുറന്നടിച്ചത്.

ഷറപ്പോവ സെറീനയും ഫ്രഞ്ചുകാരനായ കോച്ച് പാട്രിക് മൗറാട്ടാഗ്ളോയുമായുള്ള ബന്ധത്തെ സൂചിപ്പിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്. ഏതായാലും തനിക്ക് ഭാര്യയും കുട്ടികളുമുള്ളയാളെ കാമുകനാക്കേണ്ട ഗതികേട് വന്നിട്ടില്ലെന്നാണ് ഷറപ്പോവ പറഞ്ഞു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :