ഭാര്യയെയും പെണ്മക്കളെയും വിഷം കൊടുത്ത് കൊന്ന ഗൃഹനാഥന്‍ ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
നോയിഡ|
WEBDUNIA|
Last Modified വെള്ളി, 28 ജൂണ്‍ 2013 (16:28 IST)
PRO
ഭാര്യയെയും രണ്ട് പെണ്മക്കളെയും വിഷം കൊടുത്ത് കൊന്ന ശേഷം ഗൃഹനാഥന്‍ ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. നോയിഡയിലാണ് കൂട്ട മരണം നടന്നത്.
നോയിഡയിലെ ദദ്രിസ് ടീച്ചര്‍ കോളനി നിവാസിയായ സുഭാഷ് പാലാണ് തന്റെ ഭാര്യ അനിത പെണ്മക്കളായ ശാലു, ബുള്‍ബുള്‍ എന്നിവര്‍ക്ക് വിഷം കൊടുത്ത് കൊന്നതിനുശേഷം ട്രെയിനു മുന്നില്‍ ചാടി ആത്മത്യ ചെയ്തത്.
വീട്ടുകാരെ കൊന്നതിനുശേഷം സുഭാഷ് തൊട്ടടുത്തുള്ള രൂപാസ് റെയില്‍വേ ട്രാക്കില്‍ വന്നതിനുശേഷം ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. സുഭാഷിന്റെ മൃതദേഹത്തില്‍ നിന്നും നാല് പേജുള്ള ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു.
കുടുംബം സാമ്പത്തികമായി പരാധീനതയിലാണെന്നും ദാരിദ്രത്തിലാണെന്നും കുറിപ്പില്‍ പറയുന്നു. ആണ്‍കുട്ടികളില്ലാത്തതിന് വീട്ടുകാര്‍ സുഭാഷിനെ മാനസികമായി ഉപദ്രവിച്ചിരുന്നതായും കുറിപ്പില്‍ പറയുന്നുണ്ട്. സുഭാഷിന് ഈ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ സ്വന്തം നാട്ടിലേക്ക് പോകാന്‍ സാധിക്കുന്നില്ലെന്നും ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.
ഭാര്യയോട് ആലോചിച്ചതിനുശേഷമാണ് കൂട്ടമരണം ആസൂത്രണം ചെയ്തതെന്നും ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.