സര്‍ക്കാര്‍ പറ്റിച്ചു എന്ന് ഡല്‍ഹി പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത്
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തന്നെ വഞ്ചിച്ചുവെന്ന് ഡല്‍ഹിയില്‍ ബസില്‍ കൂട്ട മാനഭംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത്. അഖിലേഷ് യാദവ് സര്‍ക്കാര്‍ ചിത്സാചെലവ് വഹിക്കാമെന്ന് ഏറ്റിരുന്നത്. എന്നാല്‍ ഒരു രൂപ പോലും തനിക്ക് തന്നില്ലെന്നും പലതവണ ബില്ലുകള്‍ ചേര്‍ത്ത് കത്തയച്ചിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നും ഇയാള്‍ പറയുന്നു.
തന്റെ ചികിത്സയ്ക്ക് ഇതുവരെ 20 ലക്ഷം രൂപ ചെലവായെന്നും ഇയാള്‍ പറഞ്ഞു. ജോലി നല്‍കണമെന്നും തനിക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകണം എന്നും ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയത്തിന് അയച്ച കത്തിലാണ് സുഹൃത്ത് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
പെണ്‍കുട്ടിയും സുഹൃത്തും ഒരുമിച്ച് ബസില്‍ യാത്ര ചെയ്യുമ്പോഴാണ് കൂട്ടമാനഭംഗം നടന്നത്. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്തിനെ അക്രമികള്‍ ഗുരുതരമായി ആക്രമിച്ചിരുന്നു. ഒടുവില്‍ ഇരുവരെയും ബസില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് മാനസികമായും ശാരീരികമായും അവശതയിലായ ഈ യുവാവ് ചികിത്സയിലാണ്.