ഇടുക്കി തേക്കിന് കാനത്ത് അപകടത്തില്‍പ്പെട്ടവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പരുക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ നല്‍കും. അപകടത്തില്‍പെട്ടവര്‍ക്ക് ചികിത്സ നല്കാന് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ മൂന്ന് സംഘങ്ങള്‍ അടിമാലിയിലെത്തിയിട്ടുണ്ട്.
അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആസ്പത്രിയിലേക്കും രാജാക്കാട്ടെ സ്വകാര്യ ആസ്പത്രിയിലെ മോര്‍ച്ചറിയിലേക്കും മാറ്റി. പരിക്കേറ്റവരെ രാജാക്കാട്ടെ സ്വകാര്യ ആസ്പത്രിയിലും, കട്ടപ്പന സെന്റ് ജോണ്‍സ് ആസ്പത്രിയിലും അടിമാലി താലൂക്ക് ആസ്പത്രിയിലും പ്രവേശിപ്പിച്ചു.