സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് മാര്‍ഗരേഖ

ന്യൂഡല്‍ഹി| WEBDUNIA|
PTI
സര്‍ക്കാര്‍ പരസ്യങ്ങള്‍ സുപ്രീംകോടതിയുടെ മാര്‍ഗരേഖ. രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ സഹിതമുള്ള പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. മാര്‍ഗരേഖ രൂപീകരിക്കാന്‍ സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയോമിച്ചു.

മൂന്ന് മാസത്തിനകം സമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഡോ. എന്‍ആര്‍ മേനോനാണ് സമിതിയുടെ അധ്യക്ഷന്‍. തെരഞ്ഞെടുപ്പ് കാലത്തും നേതാക്കളുടെ പിറന്നാള്‍ വേളയിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് പി. സദാശിവത്തിന്റെ ബഞ്ചിന്റെ വിധി.

പൊതു ഖജനാവിന് ബാധ്യതയുണ്ടാക്കുന്ന പരസ്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് കോമണ്‍കോസ്, പൊതുതാല്‍പര്യ ഹര്‍ജി കേന്ദ്രം എന്നീ സംഘടനകളാണ് സുപ്രീംകോടതിയെ സമീപിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :