പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും കേന്ദ്രസര്‍ക്കാരിനുമെതിരായിട്ടുള്ള വെളിപ്പെടുത്തലുകളുമായി കല്‍ക്കരി സെക്രട്ടറിയായിരുന്ന പി.സി.പരേഖിന്റെ പുസ്തകം പുറത്തിറങ്ങി. പ്രധാനമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരുവിന്റെ പുസ്തകം പുറത്തിറങ്ങിയതിനുശേഷമാണ് ഇപ്പോള്‍ വിവാദ പരാമര്‍ശങ്ങളുമായി പരേഖിന്റെ പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്.
‘ക്രുസേഡര്‍ ഓര്‍ കോണ്‍സ്പിരേറ്റര്‍? കോള്‍ഗേറ്റ് ആന്റ് ദി അതര്‍ ട്ര്യൂത്ത്‌സ്’ എന്ന പുസ്തകത്തിലാണ് അദ്ദേഹം യുപിഎ സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്.
കല്‍ക്കരിപ്പാടം ലേലം അട്ടിമറിക്കാനുള്ള ചില സഹമന്ത്രിമാരുടെ നീക്കം തടയാന്‍ പ്രധാനമന്ത്രിക്കായില്ല. പരിമിതമായ രാഷ്ട്രീയ അധികാരം മാത്രമേ പ്രധാനമന്ത്രിയുടെ ഓഫീസിന് ഉണ്ടായിരുന്നുള്ളൂ.
ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി ജോലി ചെയ്യേണ്ടി വരുന്നു. തന്റെ സേവനങ്ങള്‍ക്ക് പകരമായി ലഭിച്ചത് സിബിഐ അന്വേഷണമാണെന്നും പുസ്തകത്തില്‍ അദ്ദേഹം പറയുന്നു.