കഴിവ് തെളിയിക്കാന്‍ ജൂനിയേഴ്സ്

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 15 ഏപ്രില്‍ 2014 (14:57 IST)
PRO
PRO
ഏഴാമത് ഐപിഎല്‍ പടിവാതിക്കല്‍ നില്‍ക്കെ ഒരുപിടി യുവ താരങ്ങളാണ്‌ കഴിവ് തെളിയിക്കാന്‍ കാത്തിരിക്കുന്നത്. ഇതില്‍ രാജസ്‌ഥാന്‍ റോയല്‍സ് താരം സഞ്‌ജു വി സാംസണ്‍ ആണ് പ്രധാനി.

രാജസ്‌ഥാന്റെ തന്നെ അങ്കുശ്‌ ബെയ്‌ന്‍സ്‌ എന്ന 18 വയസുകാരനാണ് മറ്റൊരു താരം. അങ്കുശ്‌ വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ കൂടിയാണ്. റിക്കി ഭുയിയെന്ന 17 വയസുകാരനാണ് കൂട്ടത്തില്‍ ഏറ്റവും ചെറുപ്പം. ഇദ്ദേഹം സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദിന്റെ താരമാണ്. ഒരു പിടി ഇന്ത്യന്‍ താരങ്ങളുടെ ഉപദേശം ലഭിച്ചയാളാണ് റിക്കി ഭുയി. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലെ അംഗവുമായിരുന്നു ഇദ്ദേഹം. സിവി മിലിന്ദും സണ്‍റൈസേഴ്‌സ്‌ ടീമില്‍ ഇടം നേടി.

ജൂനിയര്‍ തലത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയ ബാബാ അപരാജിത്‌ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ഇടം നേടി. നൈറ്റ്‌ റൈഡേഴ്‌സ് താരമായ കുല്‍ദീപ്‌ യാദവും കുട്ടി ക്രിക്കറ്റിന് ഒരുങ്ങിയിരിക്കുകയാണ്. ഇദ്ദേഹമൊരു ചൈനാമെന്‍ ബൗളര്‍ കൂടിയാണ്. അണ്ടര്‍ 19 ടീം നായകനായിരുന്ന വിജയ്‌ സോള്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ താരവുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :