മരുന്നുകളുടെ വില അറിയുന്നതിനായി 293 ഔഷധങ്ങളുടെ വില പ്രഖ്യാപിച്ചു.
നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി 293 മരുന്നുകളുടെ വില്പന നികുതി ഒഴികെയുള്ള പരമാവധി വില പ്രഖ്യാപിച്ചത്. ഈ മരുന്നുകളുടെ മരുന്നുകളുടെ വിലയും മറ്റു വിശദാംശങ്ങളുമെല്ലാം എന്‍പിപിഎയുടെ വെബ് സൈറ്റിലും (www.nppaindia.nic.in) ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ വെബ്‌സൈറ്റിലും (www.dc.kerala.gov.in) എല്ലാ ജില്ലാ/മേഖലാഓഫീസുകളിലും ലഭിക്കും.
പുതിയതായി പ്രഖ്യാപിച്ച വിലയുടെ മേല്‍ പ്രാദേശിക നികുതി കൂടി ചേര്‍ത്താണ് ഒരു മരുന്നിന്റെ പരമാവധി വില നിശ്ചയിക്കുന്നത്. എല്ലാ ചില്ലറ/മൊത്ത വില്പ്പനക്കാരും, ഫാര്‍മസികളും മരുന്നുകളുടെ വില പരിധി ലംഘിച്ച് മരുന്നു കച്ചവടം ചെയ്യരുതെന്നും ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു