ശിവരാജ് വി പാട്ടീല്‍ കര്‍ണാടക ലോകായുക്ത

ബാംഗ്ലൂര്‍| WEBDUNIA|
സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ശിവരാജ് വി പാട്ടീലി(71)നെ കര്‍ണാടകയിലെ പുതിയ ലോകായുക്തയായി നിയമിച്ചു. നിലവിലുള്ള ലോകായുക്ത സന്തോഷ് ഹെഗ്‌ഡെയുടെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ശിവരാജ് പാട്ടീല്‍ ലോകായുക്തയായി നിയമിക്കപ്പെടുന്നത്. പാട്ടീലിന്‍റെ നിയമന ഉത്തരവില്‍ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് ഒപ്പുവച്ചു.

ആഗസ്ത് രണ്ടിനാണ് സന്തോഷ് ഹെഗ്‌ഡെയുടെ കാലാവധി അവസാനിക്കുന്നത്. കാലാവധി തീരുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി യെദ്യൂരപ്പയ്‌ക്കെതിരായ ഖനന അഴിമതി റിപ്പോര്‍ട്ടിലൂടെ രാജ്യത്തിന്‍റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു സന്തോഷ് ഹെഗ്ഡെ. അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് വിവരങ്ങള്‍ ചോര്‍ന്നത് വന്‍ വിവാദമാണ് സൃഷ്ടിച്ചത്.

രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍, സ്പെക്ട്രം അഴിമതിക്കേസിലെ ഏകാംഗ അന്വേഷണ സമിതിയംഗം എന്നീ നിലകളില്‍ ശിവരാജ് വി പാട്ടീല്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :