‘കേന്ദ്രം ആഗോളതലത്തില്‍ ലോബിയിങ് നടത്തി‘

കണ്ണൂര്‍| WEBDUNIA|
PRO
PRO
എന്‍ഡോസള്‍ഫാ‍ന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആഗോളതലത്തില്‍ ലോബിയിങ്‌ നടത്തിയതായി ഡി വൈ എഫ്‌ ഐ. എന്‍ഡോസള്‍ഫാനെ അനുകൂലിച്ച കേന്ദ്രസര്‍ക്കാര്‍ തെറ്റ്‌ ഏറ്റുപറയണമെന്നും കണ്ണൂരില്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ വികാരം പ്രതിഫലിപ്പിക്കാനാവാത്തതില്‍ സംസ്ഥാനത്ത് നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ മാപ്പ് പറയണമെന്ന് സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് പറഞ്ഞു.

എന്‍ഡോസള്‍ഫാനെതിരെ ഡി വൈ എഫ്‌ ഐ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേരാനുള്ള യൂത്ത്‌ കോണ്‍ഗ്രസിന്റെ നിലപാടിനെ സംഘടന സ്വാഗതം ചെയ്തു. എന്നാല്‍ യൂത്ത്‌ കോണ്‍ഗ്രസിന്റേത് വൈകി ഉദിച്ച വിവേകമാണ് എന്നും അഭിപ്രായപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഉല്‍പാദകരും പ്ലാന്റേഷന്‍ കോര്‍പറേഷനും നഷ്ടപരിഹാരം നല്‍കണം. ഈ വിഷയത്തില്‍ ഡി വൈ എഫ് ഐ നിയമയുദ്ധം തുടരും.ദുരിതം ബാധിച്ച വിദ്യാര്‍ഥികളുടെ തുടര്‍ചികില്‍സയ്ക്കും വിദ്യാഭ്യാസത്തിനുമായി ഏപ്രില്‍ എട്ട്, ഒമ്പത്തീയതികളില്‍ ഡി വൈ എഫ്‌ ഐ സഹായനിധി രൂപീകരിക്കും. എന്‍ഡോസള്‍ഫാന്‍ ഉത്പാദകേന്ദ്രത്തിലേക്ക് മെയ് നാലിന് മാര്‍ച്ച്‌ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :