കോലി തിളങ്ങി; ഡല്‍ഹി തകര്‍ന്നു!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ അവരുടെ തട്ടകത്തില്‍ ചുരുട്ടിക്കെട്ടി ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ്‌ വിജയം വരിച്ചു. ഡല്‍ഹിയെ വെറും 160 റണ്‍സില്‍ ഒതുക്കി നിര്‍ത്തിയാണ് ബാംഗ്ലൂര്‍ മൂന്ന് വിക്കറ്റ് വിജയം നേടിയത്. വിരാട്‌ കോഹ്‌ലി ഡല്‍ഹിയ്ക്കെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 38 പന്തില്‍ നിന്ന് എട്ട് ബൗണ്ടറികളും രണ്ട് സിക്സറും അടക്കം കോഹ്‌ലി 56 റണ്‍സ്‌ നേടി.

ഒരുഘട്ടത്തില്‍ അഞ്ചിന്‌ 107 എന്ന നിലയില്‍ പരുങ്ങിയ ബാംഗ്ലൂരിന്റെ രണ്ടുവിക്കറ്റുകള്‍ കൂടി വീഴ്ത്തി ഡല്‍ഹി കളിയിലേക്ക് തിരിച്ചുവന്നെങ്കിലും അവസാന ഓ‍വറുകളില്‍ അവര്‍ക്ക് വീണ്ടും പിഴച്ചു. കഴിഞ്ഞ ദിവസം പഞ്ചാബ്‌ സൂപ്പര്‍ കിങ്ങ്സിനെതിരെ പുറത്തെടുത്ത പ്രകടനം ഡല്‍ഹി ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഒത്തുവന്ന പല അവസരങ്ങളും ഡല്‍ഹി പാഴാക്കുകയായിരുന്നു. ക്യാപ്റ്റന്‍ വീരേണ്ടര്‍ സേവാഗും ആരാധകരെ പാടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

അവസാന മൂന്നു പന്ത്‌ ബാക്കി നില്‍ക്കെ ക്യാപ്റ്റന്‍ ഡാനിയല്‍ വെട്ടോറിയും സയ്യിദ്‌ മുഹമ്മദും ചേര്‍ന്നാണ് ബാംഗ്ലൂരിന്റെ വിജയം കുറിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :