ശാന്തി ഭൂഷണെതിരെ വിണ്ടും ആരോപണം

ന്യൂഡല്‍ഹി| WEBDUNIA|
PRO
ലോക്പാല്‍ സമിതി കോ- ചെയര്‍മാന്‍ ശാന്തി ഭൂഷണെതിരെ വീണ്ടും ആരോപണം. നോയ്ഡയില്‍ മായാവതി സര്‍ക്കാര്‍ അനധികൃതമായി ശാന്തി ഭൂഷണ് ഭൂമി അനുവദിച്ചിട്ടുണ്ട് എന്നാണ് പുതിയ ആരോപണം.

ശാന്തി ഭൂഷണും മകന്‍ ജയന്തിനും ഓരോ ഫാം ഹൌസ് പ്ലോട്ട് വീതം മായാവതി സര്‍ക്കാര്‍ അനധികൃതമായി നല്‍കിയെന്ന് ഒരു പ്രമുഖ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ, ശാന്തി ഭൂഷണ്‍ ഒരു ജഡ്ജിക്ക് കൈക്കൂലി നല്‍കുന്നതിനെ കുറിച്ച് പറയുന്ന ഒരു സിഡി അജ്ഞാതര്‍ പുറത്തുവിട്ടത് വിവാദമായിരുന്നു.

ലോക്പാല്‍ ബില്ല് തയ്യാറാന്‍ രൂപീകരിച്ച സമിതിയിലെ പൊതു സമൂഹത്തില്‍ നിന്നുള്ള എല്ലാ അംഗങ്ങളും സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് അണ്ണാ ഹസാരെ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ശാന്തി ഭൂഷണ്‍ വെളിപ്പെടുത്തിയ സ്വത്ത് പട്ടികയില്‍ ഫാം ഹൌസ് പ്ലോട്ടിനെ കുറിച്ച് പറയുന്നുണ്ട്.

നോയ്ഡ പാര്‍ക്ക് കേസില്‍ യുപി സര്‍ക്കാരിനെതിരെ ഹാജരായത് ജയന്തായിരുന്നു. എന്നാല്‍, കേസ് യുപി സര്‍ക്കാരിന് അനുകൂലമായി വിധിക്കുകയായിരുന്നു. കേസ് നടത്തിയതില്‍ അനുകൂല്യമൊന്നും കാണിച്ചിട്ടില്ല എന്നാണ് ജയന്തിന്റെ വാദം. തന്റെ സഹോദരന്‍ പ്രശാന്ത് ഭൂഷണ്‍ മായാവതിക്കെതിരെയുള്ള താജ് ഇടനാഴി കേസ് ഇപ്പോഴും വാദിക്കുന്നുണ്ട് എന്നും ജയന്ത് പറഞ്ഞു. അതേസമയം, ഭൂമി അനുവദിച്ചതിന്റെ നടപടി ക്രമങ്ങള്‍ തനിക്കറിയില്ല എന്നും ജയന്ത് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :