പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്‌ഷ്യ നടപടി

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 13 ജനുവരി 2011 (18:25 IST)
മുന്‍ ചീഫ്‌ ജസ്റ്റിസുമാരെക്കുറിച്ച്‌ അഴിമതി ആരോപണമുന്നയിച്ച അഭിഭാഷകന്‍ പ്രശാന്ത്‌ ഭൂഷണിനെതിരെ കോടതിയലക്‌ഷ്യ നടപടി. സുപ്രീംകോടതിയാണ് പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്‌ഷ്യ നടപടി തുടരാന്‍ തീരുമാനിച്ചത്.

ചീഫ് ജസ്റ്റിസുമാര്‍ക്കെതിരെ ആരോപണം ഉന്നയിച്ച സംഭവത്തില്‍ മാപ്പ്‌ പറയാന്‍ പ്രശാന്ത്‌ ഭൂഷണ്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണിത്‌.

അതേസമയം, കഴിഞ്ഞ രണ്ടുവര്‍ഷം സുപ്രീംകോടതിയില്‍ എന്താണ്‌ സംഭവിച്ചതെന്ന്‌ എല്ലാവര്‍ക്കുമറിയാമെന്ന്‌ കേസില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ റാം ജഠ്മലാനി പറഞ്ഞു. ഇതു തുറന്ന പറയാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ലെന്നും ജഠ്മലാനി കോടതിയില്‍ വിമര്‍ശിച്ചു.

സുപ്രീംകോടതിയിലെ എട്ടു മുന്‍ ചീഫ്‌ ജസ്റ്റിസുമാരുടെ അഴിമതി വാര്‍ത്ത സംബന്ധിച്ച കോടതിയലക്‌ഷ്യ കേസിലാണ്‌ അദ്ദേഹം വിമര്‍ശനവുമായി രംഗത്തെത്തിത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :