ഐപിഎല്‍: കൊച്ചി ടീമില്‍ ഒരു മലയാളി താരം കൂടി

കൊച്ചി| WEBDUNIA| Last Modified തിങ്കള്‍, 21 ഫെബ്രുവരി 2011 (13:11 IST)
PRO
PRO
കൊച്ചിയുടെ ഐ പി എല്‍ ടീമായ 'ഇന്‍ഡി കമാന്‍ഡോസ് കേരളയില്‍ ഒരു മലയാളി താരം കൂടി. കേരള രഞ്ജി താരം പി പ്രശാന്ത് ആണ് ഇന്‍ഡി കമാന്‍ഡോസുമായി കരാര്‍ ഒപ്പിട്ടത്. 30 ലക്ഷം രൂപയ്ക്ക് രണ്ടു വര്‍ഷത്തേയ്ക്കാണ് കരാര്‍.

തിരുവനന്തപുരം സ്വദേശിയാണ് പ്രശാന്ത്. 2006-ല്‍ ഗോവയ്ക്കെതിരെയാണ് ഫസ്റ്റ് ക്ളാസ് മല്‍സരത്തില്‍ അരങ്ങേറ്റം കുറിച്ചത്. 17 കളികളില്‍ നിന്ന് 27 റണ്‍സ് ശരാശരിയില്‍ 464 റണ്‍സ് നേടിയിട്ടുണ്ട്. 17 വിക്കറ്റും എടുത്തിട്ടുണ്ട്. ഇടം കയ്യന്‍ സ്പിന്നര്‍- ബാറ്റ്സ്മാനാണ് പ്രശാന്ത്.

കൊച്ചി ടീമിലെത്തുന്ന മൂന്നാമത്തെ മലയാളി താരമാണ് ദക്ഷിണ റയില്‍വേയുടെ ക്യാപ്റ്റന്‍ കൂടിയായ പ്രശാന്ത്. ഇന്ത്യന്‍ താരം ശ്രീശാന്തും കേരള രഞ്ജി ടീം ക്യാപ്റ്റന്‍ റൈഫി വിന്‍സന്റ് ഗോമസുമാണ് ടീമിലെ മറ്റ് രണ്ട് മലയാളികള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :