വൈദ്യുതി തകരാര്‍‍: ഏഴ് സംസ്ഥാനങ്ങള്‍ ഇരുട്ടില്‍

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
നോര്‍ത്തേണ്‍ ഗ്രിഡില്‍ നിന്നുള്ള വൈദ്യുതി നിലച്ചതുമൂലം ഡല്‍ഹി ഉള്‍പ്പടെ ഏഴ് സംസ്ഥാനങ്ങളില്‍ വൈദ്യുതി വിതരണം നിലച്ചു. പുലര്‍ച്ചെ രണ്ടു മണിയോടെയാണ്‌ വൈദ്യുതി വിതരണം നിലച്ചത്‌. ഡല്‍ഹി, പഞ്ചാബ്‌, ഹരിയാന, ഹിമാചല്‍ പ്രദേശ്‌, ഉത്തര്‍പ്രദേശ്‌, ജമ്മു കാശ്മിര്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങങ്ങളാണ് ഇരുട്ടിലായിരിക്കുന്നത്.

വൈദ്യുതി വിതരണം നിലച്ചതു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ ട്രെയിന്‍ സര്‍വീസിനെയും ബാധിച്ചു. ഡല്‍ഹി മെട്രോ സര്‍വീസും മുടങ്ങിയിരുന്നു. വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും കേന്ദ്ര ഊര്‍ജമന്ത്രി സുശീല്‍ കുമാര്‍ ഷിണ്ഡെ അറിയിച്ചു.

ആഗ്രയ്ക്കു സമീപമാണ്‌ തകരാര്‍ കണ്ടെത്തിയിരിക്കുന്നത്‌. ഒന്നര മണിക്കൂറിനുള്ളില്‍ തകരാര്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. എന്നാല്‍ വിവിഐപി മേഖലകളില്‍ എമര്‍ജന്‍സി വൈദ്യുതി വിതരണം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :