പെട്രോള്‍ വില 2.46 രൂപ കുറച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
പെട്രോള്‍ വില കുറച്ചു. ലിറ്ററിന് 2.46 രൂപയാണ് കുറച്ചത്. പുതുക്കിയ വില വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. ക്രൂഡ്‌ ഓയിലിന്‍റെ വില ആഗോള വിപണിയില്‍ കുറഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പെട്രോള്‍ വില കുറയ്ക്കാന്‍ തയ്യാറായിട്ടുള്ളത്.

ഇപ്പോഴത്തെ ക്രൂഡോയില്‍ വില വച്ച് ഇതിലും വലിയ കുറവ് വരുത്താന്‍ എണ്ണക്കമ്പനികള്‍ തയ്യാറാകേണ്ടതാണ്. എന്നാല്‍ 2.46 രൂപ മാത്രം കുറയ്ക്കാനാണ് കമ്പനികള്‍ തയ്യാറായിട്ടുള്ളത്.

ലിറ്ററിന് ഏഴ് രൂപയിലധികം വര്‍ദ്ധിപ്പിച്ചുകൊണ്ട് കഴിഞ്ഞ മാസമാണ് പെട്രോള്‍ കമ്പനികള്‍ നീക്കം നടത്തിയത്. ഇത് ജനങ്ങള്‍ക്ക് സൃഷ്ടിച്ച ബുദ്ധിമുട്ട് ചെറുതായിരുന്നില്ല. അതിന് ശേഷം ക്രൂഡോയിലിന്‍റെ വില കുത്തനെ താഴ്ന്നു. അപ്പോഴും ഡോളര്‍ മൂല്യം വര്‍ദ്ധിച്ചതിനാല്‍ വില കുറയ്ക്കുക എന്ന നിലപാടിലേക്ക് കമ്പനികള്‍ എത്തിയിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :