കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കില്‍ തീപിടുത്തം. നോര്‍ത്ത് ബ്ലോക്കിലെ രണ്ടാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ തുടങ്ങി.
എന്നാല്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാന്‍ വൈകിയതായി ആക്ഷേപമുണ്ട്. തീപിടുത്തമുണ്ടായി പതിനഞ്ചു മിനുറ്റുകള്‍ക്ക് ശേഷമാണ് നാല് യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയത്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.