ബംഗളൂരു|
JOYS JOY|
Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (11:30 IST)
കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച് എം പി വീരേന്ദ്രകുമാര്‍ ജെ ഡി എസിലേക്ക് മടങ്ങി വരണമെന്ന് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൌഡ. ബംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ്
ദേവഗൌഡ ഇക്കാര്യം വ്യക്തമാക്കിയത്.
ജനതാദള്‍ യുണൈറ്റഡിന്റെ ഭാഗമായിരിക്കുന്നിടത്തോളം കാലം ജനതാദള്‍ സെകുലറിലേക്കുള്ള വീരേന്ദ്രകുമാറിന്റെ തിരിച്ചുവരവ് സാധ്യമല്ല. എന്നാല്‍, കോണ്‍ഗ്രസ്, ജെ ഡി യു ബന്ധം ഉപേക്ഷിച്ച് അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും മടങ്ങിവരാമെന്നും ദേവഗൗഡ വ്യക്തമാക്കി.
ജനതപാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നത് അംഗീകരിക്കാനാവില്ല. ഇടതു പാര്‍ട്ടികളുമായുള്ള ബന്ധം ഉപേക്ഷിക്കാനോ കോണ്‍ഗ്രസ് സഖ്യം അംഗീകരിക്കാനോ സാധിക്കില്ല.ഇടതു മുന്നണിയില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിച്ചിട്ടുണ്ടെന്നും സീറ്റുകളുടെ എണ്ണത്തിലല്ല മുന്നണി ബന്ധം തീരുമാനിക്കുന്നതെന്നും ദേവഗൗഡ
പറഞ്ഞു.