പോകണമെന്നു തോന്നിയാല്‍ ഞങ്ങളങ്ങ് പോകും; വീക്ഷണത്തിനെതിരെ ആഞ്ഞടിച്ച് ജെഡിയു

തിരുവനന്തപുരം| VISHNU N L| Last Modified ബുധന്‍, 13 മെയ് 2015 (15:57 IST)
വീക്ഷണം മുഖപ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് ജെഡിയു.മുന്നണിവിടാന്‍ തങ്ങള്‍ക്ക് ആരുടേയും അനുവാദം വേണ്ടെന്നും പോകണമെങ്കില്‍ ഞങ്ങളങ്ങ് പോകുമെന്നും പറഞ്ഞുകൊണ്ട് ജെഡിയു സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജാണ്
ആദ്യം രംഗത്ത് വന്നത്. തൊട്ടുപിന്നാലെ യൂദാസുമാര്‍ കോണ്‍ഗ്രസ് നേതൃത്തത്തിലുള്ള ചിലരാണെന്ന്
ആരോപിച്ചുകൊണ്ട് പാര്‍ലമെന്‍ററി ബോര്‍ഡ് ചെയര്‍മാന്‍ ചാരുപാറ രവിയും രംഗത്തെത്തി.

വീക്ഷണത്തിന്‍റെ മുഖപ്രസംഗത്തെ കടുത്ത ഭാഷയിലാണ് ജെഡിയു നേരിട്ടത്. മുന്നണിവിട്ടുപോകാന്‍ തങ്ങള്‍ക്ക് ആരുടേയും അനുവാദം വേണ്ടെന്ന് ജെഡിയു
വര്‍ഗീസ് ജോര്‍ജ് തുറന്നടിച്ചു.പോകണമെങ്കില്‍ ഞങ്ങള്‍ പോകും.വീക്ഷണത്തിലെ മുഖപ്രസംഗം മര്യദയില്ലാത്തതാണ്.ഇത് കോണ്‍ഗ്രസുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും അദ്ദേഹം പത്തനംതിട്ടയില്‍ പറഞ്ഞു

യൂദാസുമാര്‍ കോണ്‍ഗ്രസ് നേതൃത്തത്തിലുള്ള ചിലരാണെന്ന് പറഞ്ഞാണ് പാര്‍ലമെന്‍ററി ബോര്‍ഡ് ചെയര്‍മാന്‍ ചാരുപാറ രവി വീക്ഷണത്തെ തള്ളിയത്.നിയമസഭാ തെരഞ്ഞെടുപ്പിലടക്കം കോണ്‍ഗ്രസ് തങ്ങളുടെ കാലുവാരി.നന്ദികേട് കാട്ടിയത് കോണ്‍ഗ്രസാണ്.വീരേന്ദ്രകുമാര്‍ ആരോട് സംസാരിക്കണമെന്ന് കോണ്‍ഗ്രസോ യുഡിഎഫോ നിര്‍ദ്ദേശിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ വിഷയം ചര്‍ച്ചചെയ്യാന്‍ വൈകുന്നേരം ജെഡിയു നേതാക്കള്‍ തിരുവനന്തപുരത്ത് യോഗം ചേരും.പാര്‍ട്ടി അധ്യക്ഷന്‍ വീരേന്ദ്രകുമാറിന്‍റെ നേതൃത്തത്തിലാണ് യോഗം.വീക്ഷണം മുഖപ്രസംഗം കോണ്‍ഗ്രസിനുള്ളിലെ അഭിപ്രായമാണെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്.അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് സൂചന.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :