വിവേകാനന്ദപാറയിലേക്ക് പുതിയ കപ്പല്‍

കന്യാകുമാരി| WEBDUNIA| Last Modified വെള്ളി, 21 ജൂണ്‍ 2013 (19:06 IST)
WD
WD
കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിലേക്ക് പുതിയ കപ്പല്‍ സര്‍വീസ് ആരംഭിച്ചു. പുതിയ കപ്പല്‍ സര്‍വീസ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

കഴിഞ്ഞ 36 വര്‍ഷങ്ങളായി കന്യാകുമാരി തീരത്തു നിന്ന് വിവേകാനന്ദ കേന്ദ്രത്തിലേക്കുള്ള സര്‍വീസ് നടത്തിയിരുന്നത് എംഎല്‍ ഭാഗീരഥി എന്ന കപ്പലായിരുന്നു. ഇതിനു പകരമാണ്‌ എംഎല്‍ വിവേകാനന്ദ എന്ന കപ്പല്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.

ഒരേ സമയം 150 യാത്രക്കാരെ ഈ പുതിയ കപ്പല്‍ വഹിക്കും. പുതിയ കപ്പല്‍ കാണാനും യാത്ര ചെയ്യാനും ആളുകള്‍ ഏറെയെത്തുന്നുണ്ട് .


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :