വെണ്ടുരുത്തി പാലത്തില്‍ മണ്ണുമാന്തി കപ്പല്‍ ഇടിച്ചു

കൊച്ചി| WEBDUNIA|
PRO
തുറമുഖത്തിന്റെ ആഴം കൂട്ടുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഭഗവതി പ്രേമെന്ന മണ്ണുമാന്തി കപ്പല്‍ വെണ്ടുരുത്തി പാലത്തില്‍ ഇടിച്ചു.

മുംബൈയില്‍ നിന്നെത്തിയ കപ്പലാണിത്‌. ഡ്രജിങ്‌ നടത്തി മണ്ണ്‌ തീരത്തേക്കു കൊണ്ടു പോകുന്നതിനിടെ നിയന്ത്രണം വിട്ടു കപ്പല്‍ പാലത്തില്‍ ഇടിക്കുകയായിരുന്നു.

രാവിലെ പതിനൊന്നരക്കാണ് കപ്പല്‍ ഇടിച്ചത്. പാലത്തിലൂടെയുളള ഗതാഗത സംവിധാനം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണു. 2007 ലും 2005 ലും വെണ്ടുരുത്തി പാലത്തില്‍ സമാനമായ രീതിയില്‍ മണ്ണുമാന്തിക്കപ്പല്‍ ഇടിച്ചിരുന്നു.

പാലത്തിന് ബലക്ഷയം ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ട് ഉത്തരവാദികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുമെന്നു മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞു പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :