മദ്യപിച്ച് അപകടത്തില്‍പ്പെട്ടയാള്‍ ‘108’ല്‍നിന്നും ഇറങ്ങിയോടി

കല്ലറ: | WEBDUNIA|
PRO
PRO
മദ്യപിച്ച് അപകടത്തില്‍പ്പെട്ട്‌ പരിക്കേറ്റയാള്‍ ‘108‘ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുംവഴി വാഹനത്തില്‍നിന്നും ചാടി രക്ഷപ്പെട്ടു. ഓട്ടോറിക്ഷ മറിഞ്ഞ്‌ പരിക്കേറ്റ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുകയായിരുന്ന അബ്ദുള്‍ സലാം (40) ആണ്‌ ഓടിരക്ഷപ്പെട്ടത്‌.

മദ്യലഹരിയില്‍ അമിതവേഗത്തില്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷ പുലിപ്പാറയ്ക്കുസമീപമാണ് അപകടത്തില്‍പ്പെട്ടത്. 108 ആംബുലന്‍സില്‍ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുംവഴി ഇയാള്‍ വാഹനത്തിനുള്ളില്‍ ബഹളംവയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു.

വാഹനത്തിലുള്ള മെയില്‍ നഴ്സിനെ ആക്രമിക്കാന്‍ ശ്രമിക്കവെ വാഹനം കല്ലറ ജംഗ്ഷനില്‍ നിര്‍ത്തി. ഇതിനിടെ ഇയാള്‍ വാഹനത്തില്‍നിന്നും ചാടി രക്ഷപ്പെട്ടു‌. ഇയാള്‍ പിന്നീട്‌ തറട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :