ചായക്കടയില്‍ മറന്നുവെച്ച ബാഗ്‌ ഉടമയ്ക്ക്‌ നല്‍കി കടയുടമ മാതൃകയായി

തൃശൂര്‍: | WEBDUNIA|
PRO
PRO
വാണിയമ്പാറയില്‍ ചായക്കടയില്‍ മറന്നുവെച്ച പണമടങ്ങിയ ബാഗ്‌ ഉടമയ്ക്ക്‌ തിരിച്ചുനല്‍കി ചായക്കടയുടമ സത്യസന്ധയ്ക്ക്‌ മാതൃകയായി. ചെക്ക്‌ പോസ്റ്റിനടുത്ത്‌ നടത്തുന്ന അബൂബക്കറാണ്‌ പണം അടങ്ങിയ ബാഗ്‌ പീച്ചിപോലീസ്‌ സ്റ്റേഷനില്‍ ഏല്‍പിച്ച്‌ സത്യസന്ധതയ്ക്ക്‌ മാതൃകയായത്‌.

കായംകുളം കണ്ണംപിള്ളി കൊച്ചറയ്ക്കല്‍ വീട്ടില്‍ രവീന്ദ്രന്‍ മകന്‍ വിശാലിന്റെ 70000 രൂപയടങ്ങിയ ബാഗാണ്‌ അബൂബക്കറിന്റെ ചായക്കടയില്‍ ചായകുടിക്കുന്നതിനിടെ മറന്നുവെച്ചത്‌. പീച്ചി എസ്‌ഐ അബ്ദുള്‍ സലീമിന്റെ സാന്നിദ്ധ്യത്തില്‍ ബാഗ്‌ അബൂബക്കര്‍ വിശാലിന്‌ കൈമാറി. പാലക്കാട്ടേയ്ക്ക്‌ വണ്ടികച്ചവടത്തിനായി പുറപ്പെട്ടതായിരുന്നു വിശാല്‍. അബൂബക്കറിന്റെ സത്യസന്ധതയെ എസ്‌ഐയും പോലീസുകാരും പ്രകീര്‍ത്തിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :