വിമാനത്തില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം

മംഗലാപുരം| WEBDUNIA|
PRO
PRO
വിദ്യാര്‍ത്ഥിനിയെ വിമാനയാത്രക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിലായി.
ബാംഗ്ലൂര്‍- മംഗലാപുരം ജെറ്റ് കണക്ട് വിമാനത്തില്‍ ചൊവ്വാഴ്ച രാവിലെ ആണ് സംഭവം ഉണ്ടായത്. മണിപ്പാല്‍ സ്വദേശി അങ്കിത് അഗര്‍വാള്‍ കുമാര്‍ ആണ് അറസ്റ്റിലായത്.

21 വയസ്സുപ്രായമുള്ള മലേഷ്യന്‍ ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ ആണ് വിമാനയാത്രക്കിടെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. തൊട്ടടുത്ത് ഇരുന്നയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി കാണിച്ച് യുവതി വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

കാറില്‍ കയറി സ്ഥലം‌വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ പൊലീസ് പിടികൂടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :