വിമാനത്തിന് കാറ്റ് പിടിച്ചു; ലാന്‍ഡ് ചെയ്തത് ഹൈവേയില്‍
ബീറ്റള്‍|
WEBDUNIA|
PRO
PRO
മദ്ധ്യപ്രദേശില്‍ നാലു പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ഒരു സ്വകാര്യ വിമാനത്തിന് കാറ്റ് പിടിച്ച് ലാന്‍ഡിംഗ് ഹൈവേയിലായി. ഇന്ന് രാവിലെ 9.30 യോടെ ഭോപ്പാലില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയായിരുന്നു സംഭവം. ശക്‌തമായ കാറ്റില്‍ ലാന്‍ഡിംഗ് മാറിപ്പോയത്.
ദേശീയ പാതയ്‌ക്ക് സമീപത്തെ ടയര്‍ ഫാക്‌ടറിയിലെ റണ്‍വേയില്‍ ഇറക്കാന്‍ ആയിരുന്നു പദ്ധതിയിട്ടതെങ്കിലും ശക്‌തമായ കാറ്റില്‍ പെട്ട് എതിര്‍ ദിശയിലേക്ക് പേയതിനെ തുടര്‍ന്ന് വിമാനം ദേശീയപാതയില്‍ ഇറക്കാന്‍ നിര്‍ബ്ബന്ധിതമായി. അതേസമയം വന്‍ ദുരന്തമാണ് ഒഴിവായത്. ഇതിനെ തുടര്‍ന്ന് 30 മിനിറ്റ് ഗതാഗതം സ്‌തംഭിച്ചു.
പെട്ടെന്ന് തന്നെ പോലീസ് എത്തി വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. പ്രവാസി ബിസിനസുകാരന്‍ സാം വര്‍മ്മയുടേതായിരുന്നു വിമാനം. അതിനിടയില്‍ ഹൈവേ അതോറിറ്റി ഫാക്‌ടറിയ്‌ക്ക് സമീപം നടത്തുന്ന പില്ലര്‍ നിര്‍മ്മാണ ജോലിയാണ് പ്രശ്‌നത്തിന് കാരണമായതെന്ന് ആരോപിച്ച് വര്‍മ വിമാനം എടുത്തുമാറ്റാന്‍ തയ്യാറായില്ല. മാറ്റണമെങ്കില്‍ ദേശീയപാതാ അധികൃതരെ കണ്ടിട്ടേ മാറ്റു എന്ന ഇയാളുടെ നിലപാട് കര്‍ശന പ്രതിഷേധത്തിന് കാരണമായി.