വിദ്യാലയങ്ങളുടെ സമീപത്തുനിന്നും പോഷക രഹിത ഭക്ഷണം നിരോധിക്കണമെന്ന് വിദഗ്ദ സമിതി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രാജ്യത്ത് വിദ്യാലയങ്ങള്‍ക്ക് സമീപത്തു നിന്നു കൊഴുപ്പും പഞ്ചസാരയും അമിതമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ നിരോധിക്കണമെന്നും സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം ഭക്ഷണ പാനീയങ്ങളുടെ പ്രചാരകരാകുന്നത് തടയണമെന്നും നിര്‍ദേശിച്ചുകൊണ് ഡല്‍ഹി ഹൈക്കോടതി രൂപീകരിച്ച സമിതി റിപ്പോര്‍ട്ട് നല്‍കി

സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് ഡയറക്ടര്‍ ജനറല്‍ സുനിത നാരായന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ദല്‍ഹി ഹൈക്കോടതിയില്‍ റിപ്പൊറ്ട്ട് സമര്‍പ്പിച്ചത്. കുട്ടികളെ ലക്ഷ്യമാക്കി പാഴ്ഭക്ഷണം വിറ്റഴിക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ എത്തിയ ഹര്‍യുടെ അടിഥാനത്തിലാണ് കോടതി കമ്മിറ്റിക്ക് രൂപം നല്‍കിയത്.

കമ്മറ്റിയുടെ റിപ്പൊര്‍ട്ട് നടപ്പിലായാല്‍ സ്കൂളുകളിലും അവയ്ക്ക് 500 വാര ഉള്ളിലും ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍ക്കാന്‍ അനുമതി ലഭിക്കില്ല.

തങ്ങള്‍ കഴിക്കേണ്ട ഭക്ഷണം എന്താണെന്ന് തീരുമാനിക്കാനുള്ള അറിവില്ലാത്ത കുട്ടികളെ ചൂഷണം ചെയ്യുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും കൊഴുപ്പ്,​ പഞ്ചസാര,​ ഉപ്പ് എന്നിവ വന്‍തോതില്‍ അടങ്ങിയതും പോഷകാഹാര ശൂന്യവുമായ ഭക്ഷണമാണ് വിറ്റഴിക്കുന്നതെന്നും സമിതി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

ഇത്തരം ഭക്ഷണങ്ങള്‍ വിറ്റഴിക്കുന്നതിനായി നടത്തുന്ന പരസ്യങ്ങളുടെ സമയം പ്രവൃത്തി ദിനങ്ങളില്‍ വൈകുന്നേരം നാലു മണിക്കും രാത്രി പത്തുമണിക്കുമിടയ്ക്കും അവധി ദിവസങ്ങളില്‍ രാവിലെ എട്ടുമണിക്കും രാത്രി പത്തു മണിക്കുമിടയ്ക്കും നിരോധിക്കണമെന്നും സമിതി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :