ഒബാമ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

റോം| WEBDUNIA|
PRO
PRO
യുഎസ് പ്രസിഡന്റ് ബരാക് ഫ്രാന്‍സീസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. യുക്രൈന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നടത്തിയ യൂറോപ്യന്‍ പര്യടനത്തിനിടെയാണ് ഒബാമ വത്തിക്കാനിലെത്തി മാര്‍പാപ്പയെ കണ്ടത്. ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ബ്രസല്‍സില്‍ ചേര്‍ന്ന ആണവ സുരക്ഷ ഉച്ചകോടിയില്‍ യൂറോപ്യന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം റോമിലെത്തിയ ഒബാമയെ ഇറ്റാലിയന്‍, വത്തിക്കാന്‍ പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിച്ചു. ഗര്‍ഭനിരോധനം, ഗര്‍ഭഛിദ്രം, സ്വവര്‍ഗാനുരാഗം തുടങ്ങിയ വിഷയങ്ങളില്‍ ഇരുവരുടെയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണെങ്കിലും കൂടിക്കാഴ്ച സൌഹാര്‍ദ്ദപരമായിരുന്നു.

പാവപ്പെട്ടവരോട് പോപ്പ് കാണിക്കുന്ന സഹാനുഭൂതിയാണ് തന്നെ അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ചതെന്ന് ഒബാമ വ്യക്തമാക്കി. പോപ്പിന്റെ നേതൃപാടവത്തെയും അദ്ദേഹം പുകഴ്ത്തി.

പോപ്പിനെ സന്ദര്‍ശിച്ച ശേഷം ഒബാമ ഇറ്റാലിയന്‍ പ്രസിഡന്റ് ജോര്‍ജിയോ നപൊളിറ്റാനോ, പ്രധാനമന്ത്രി മാത്തിയോ റെന്‍സി എന്നിവരുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം കൊളോസിയത്തില്‍ സന്ദര്‍ശനം നടത്തുന്ന ഒബാമ വെള്ളിയാഴ്ച രാവിലെ സൗദി അറേബ്യയിലേക്ക് തിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :