ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ഈ മാസം എട്ടിന് വൈകുന്നേരം ആറ് മണിമുതല്‍ വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ 10 വൈകുന്നേരം ആറുമണി വരെയുള്ള 48 മണിക്കൂര്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യനിരോധനമേര്‍പ്പെടുത്തി. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് സമാധാനപരവും സുഗമവുമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താനാണിത്. വോട്ടെണ്ണല്‍ ദിനമായ മേയ് പതിനാറാം തീയതിയും സമ്പൂര്‍ണ്ണ മദ്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.